Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ankara

Europe

അ​ങ്കാ​റ​യി​ൽ നാ​റ്റോ ഉ​ച്ച​കോ​ടി​ക്ക് തു​ട​ക്കം; പ്ര​തി​രോ​ധ ക​രാ​റു​ക​ളും യു​ക്രെ​യ്ൻ യു​ദ്ധ​വും മു​ഖ്യ​ച​ർ​ച്ച

അ​ങ്കാ​റ: 32 അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ര​ണ്ടു​ദി​വ​സ​ത്തെ നാ​റ്റോ ഉ​ച്ച​കോ​ടി​ക്ക് തു​ർ​ക്കി ത​ല​സ്ഥാ​ന​മാ​യ അ​ങ്കാ​റ​യി​ൽ തു​ട​ക്ക​മാ​യി. റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ ചെ​ല​വ് വ​ർ​ധി​പ്പി​ക്ക​ൽ, പു​തി​യ പ്ര​തി​രോ​ധ ക​രാ​റു​ക​ൾ എ​ന്നി​വ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ.

നാ​റ്റോ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ച്ച​കോ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക്ക് റു​ട്ടെ അ​റി​യി​ച്ചു. യുഎ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ങ്കാ​റ​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റിന്‍റെ കൊ​ട്ടാ​ര​ത്തി​ന് ചു​റ്റു​മു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ അ​ട​ച്ച​ത​ട​ക്ക​മു​ള്ള പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ർ​ക്കി ന​ട​പ്പാ​ക്കി. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും കാ​ന​ഡ​യും പ്ര​തി​രോ​ധ ചെ​ല​വ് ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ച​താ​യി മാ​ർ​ക്ക് റു​ട്ടെ വ്യ​ക്ത​മാ​ക്കി.

ജ​ർ​മനി ജി​ഡി​പിയു​ടെ 3.5 ശ​ത​മാ​നം പ്ര​തി​രോ​ധ​ത്തി​നാ​യി മാ​റ്റി​വയ്​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ൽ നീ​ങ്ങു​ക​യാ​ണെ​ന്ന് ജ​ർമൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​ഹാ​ൻ വാ​ഡെ​ഫു​ൾ അ​റി​യി​ച്ചു. ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന നാ​റ്റോ ഇ​ൻ​ഡ​സ്ട്രി ഫോ​റ​ത്തി​ൽ വ​ൻ പ്ര​തി​രോ​ധ ക​രാ​റു​ക​ൾ​ക്കും രൂ​പം ന​ൽ​കി.

അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ നോ​ർ​ത്രോ​പ്പ് ഗ്രു​മ്മ​നി​ൽ നി​ന്ന് അ​ഞ്ച് MQ-4C ട്രൈ​റ്റ​ൺ നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ൾ വാ​ങ്ങാ​ൻ നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ൾ പ്രാ​ഥ​മി​ക ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. ജ​ർമ​നി, നോ​ർ​വേ, ഫി​ൻ​ലാ​ൻ​ഡ്, ഡെ​ന്മാ​ർ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ക​രാ​റി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

നി​ല​വി​ലു​ള്ള അ​വാ​ക്സ് വി​മാ​ന​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി 10 ഗ്ലോ​ബ​ൽ ഐ ​നി​രീ​ക്ഷ​ണ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നും നാ​റ്റോ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. കൂ​ടാ​തെ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 35 ബി​ല്യ​ൺ യൂ​റോ നി​ക്ഷേ​പി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

റ​ഷ്യ​യു​ടെ പു​തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി​യും ഭാ​ര്യ ഒ​ലീ​ന​യും അ​ങ്കാ​റ​യി​ലെ​ത്തി. കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ പേ​ട്രി​യ​റ്റ് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ മി​സൈ​ലു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സെ​ല​ൻ​സ്കി സ​ഖ്യ​രാ​ജ്യ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ച്ച​കോ​ടി​ക്കി​ടെ നി​ര​വ​ധി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന സെ​ല​ൻ​സ്കി യുഎ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലൂ​ടെ തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത്വ​യ്യി​ബ് എ​ർ​ദോ​ഗാ​ന്‍റെ അ​ന്താ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ സ്വാ​ധീ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ആ​ദ്യ​ദി​ന ച​ർ​ച്ച​ക​ൾ നാ​റ്റോ വി​ദേ​ശ-​പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ പ്ര​ത്യേ​ക അ​ത്താ​ഴ​വി​രു​ന്നോ​ടെ സ​മാ​പി​ക്കും. ഭാ​വി​യി​ലെ സു​ര​ക്ഷാ ന​യ​ങ്ങ​ളും പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​വും സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ളാ​ണ് ര​ണ്ടാം ദി​ന​ത്തി​ൽ ന​ട​ക്കു​ക.

Latest News

Corehub Up